ബുർജ് ഖലീഫയിൽ വീണ്ടും ഗിന്നസ് റിക്കാർഡ് കുറിച്ച് ദുബൈ സിവിൽ ഡിഫൻസ്

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ഖലീഫയുടെ പടവുകൾ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഓടി കയറി ദുബൈ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ റിക്കാർഡ് കുറിച്ചു.
ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ 15 കിലോ ഗ്രാം ഭാരമുള്ള അഗ്നി ശമന ഉപകരണങ്ങളും സ്യൂട്ടുമണിഞ്ഞാണ് ബുർജ് ഖലീഫയുടെ പടികൾ ഓടി കയറിയത്. 52 മിനുറ്റും 30 സെക്കൻറും കൊണ്ടാണ് ഇവർ ദൗത്യം പൂർത്തിയാക്കി വേൾഡ് റിക്കാർഡിൽ ഇടം നേടിയത്.