മർദന ദൃശ്യം കാമറയിൽ പകർത്തി; കാസർഗോഡ് 17ന് കാരനെതിരെ പോലീസ് ക്രൂരത

കാസര്‍ഗോഡ്: മൊഗ്രാലില്‍ നാട്ടുകാരെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ 17 കാരന് നേരെ കുമ്പള പോലീസിന്റെ ക്രൂരത. സംഭവത്തില്‍ പരാതിയുമായി സ്‌റ്റേഷനിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കാനും, ഭീഷണിപ്പെടുത്താനും പൊലീസ് ശ്രമിച്ചതായി ആക്ഷേപം.

ഒക്ടോബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കലോത്സവത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലേക്കെത്തുകയും റോഡിലേക്ക് നീളുകയും ചെയ്തു. ഇതോടെ കുമ്പള പോലീസ് സ്ഥലത്തെത്തി റോഡ് വക്കിലുണ്ടായിരുന്ന നാട്ടുകാരെയും മറ്റും അകാരണമായി മര്‍ദിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കുട്ടികള്‍ കാമറയിൽ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സമീപമെത്തുകയും ലാത്തി കൊണ്ട് മര്‍ദിക്കുകയുമാണ് ഉണ്ടായത് എന്ന് മര്‍ദമനേറ്റ 17കാരന്‍ പറയുന്നു.