6.60 ലക്ഷം ദിർഹം കവർന്നു;രണ്ട് മണിക്കൂറിനകം പ്രതികളെ വലയിലാക്കി ദുബൈ പോലീസ്

6.60 ലക്ഷം ദിർഹം കവർന്നു;
രണ്ട് മണിക്കൂറിനകം പ്രതികളെ വലയിലാക്കി ദുബൈ പോലീസ്
ദുബൈ: പ്രമുഖ ഗ്രൂപ്പിൻറെ ബർ ദുബൈയിലെ സൂപ്പർമാർക്കറ്റാണ് കവർച്ചക്കിരയായത്. പിൻ വശത്തെ വാതിൽ തകർത്ത് പ്രതികൾ അകത്ത് കടക്കുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരനാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. ഉടൻ ദുബൈ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ദുബൈ പോലീസ് നടത്തിയ അന്വോഷണത്തിൽ രണ്ട് മണിക്കൂറിനകം പ്രതികളെ കണ്ടെത്തി. നാട് വിടാനുള്ള ശ്രമത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മോഷണ സംഘത്തെ അറസ്റ്റ് ചെയ്തു.

മോഷ്ടാക്കൾ മുഖം മൂടി അണിഞ്ഞിരുന്നതിനാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇൻറിലിജൻസിൻറെ സഹായം ഉപയോഗപ്പെടുത്തി. ഇതിലൂടെ മുഖാവരണം നീക്കി പ്രതികളുടെ മുഖം പുന:സൃഷ്ടിക്കുകയായിരുന്നു. കവർന്നെടുത്ത മുഴുവൻ പണവും മോഷണ സംഘത്തിൽ നിന്നും കണ്ടെടുത്തു.