ട്രാഫിക് ജാമിൽ കുടുങ്ങില്ല! ദുബൈ പോലീസ് ഇനി പറന്നെത്തും
ട്രാഫിക് ജാമിൽ കുടുങ്ങില്ല! ദുബൈ പോലീസ് ഇനി പറന്നെത്തും
ദുബൈ: നഗര ഗതാഗത കുരുക്കുകൾ ഇനി ദുബൈ പോലീസിനെ വലക്കില്ല. നിരത്തിൽ വാഹന തിരക്കാണെങ്കിൽ അവശ്യ സ്ഥലത്ത് പറന്നിറങ്ങും പോലീസ് ഉദ്യോഗസ്ഥർ. വരുന്നു, അത്യാധുനിക ഫ്ലയിംഗ് ഹോവർ ബൈക്കുകൾ ദുബൈ പോലീസിൻറെ വാഹന നിരയിലേക്ക്.
ഇവ ഏതാനും മീറ്റർ ഉയരത്തിൽ പറന്ന് ട്രാഫിക് മറികടന്ന് ഉദ്യോഗസ്ഥരെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്തെത്തിക്കും.വൈദ്യുതിയിലാണ് പ്രവർത്തിക്കുക. നിലവിലെ ഗതാഗത മാർഗ്ഗങ്ങളിൽ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സുരക്ഷ പട്രോളിങ്ങിന് ഇത് പുതിയൊരു വഴിത്തിരിവാകും.
2026-ഓടെ എയർ ടാക്സികളും ഡെലിവറി ഡ്രോണുകളും ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ വ്യോമ ഗതാഗത സംവിധാനമാണ് ദുബൈ ലക്ഷ്യമിടുന്നത്
