ഷാർജയിൽ സി.എച്ച് അനുസ്മരണം; സി.എച്ച് സമൂഹത്തിനായി സമർപ്പിച്ച നേതാവ്
ഷാർജ: കോഴിക്കോട് ജില്ല കെ.എം.സി.സി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ജന ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ട നേടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ, തന്റെ ജീവിതം സമൂഹത്തിന് വേണ്ടി സമർപ്പിച്ചു. മുസ്ലിം സമുദായം കൈവരിച്ച വിദ്യാഭ്യാസ പുരോഗതി, സാമൂഹ്യ ഉന്നതി, സാംസ്‌കാരിക ഉയർച്ച രാഷ്ട്രീയ കെട്ടുറപ്പ് ഇവയുടെ പിന്നിൽ സി.എച്ചിന്റെ ശക്തമായ കരങ്ങൾ തന്നെയായിരുന്നു എന്ന് നേതാക്കൾ അനുസ്മരിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. സുബൈർ പെരിങ്ങോട് ഖുർആൻ പാരായണം നടത്തി. ജില്ല ആക്ടിങ് പ്രസി. കെ.ടി.കെ മുനീർ അധ്യക്ഷത വഹിച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ പൗത്രൻ ഡോ. മുഹമ്മദ് മുഫ്ലിഹ് മുഖ്യാതിഥിയായി. ദുബൈ കെ.എം.സി.സി വൈസ് പ്രസി. ഇസ്മായിൽ എറാമല മുഖ്യ പ്രഭാഷണം നടത്തി. ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസി. കബീർ ചാന്നാങ്കര, ജന.സെക്രട്ടറി മുജീബ് തൃക്കണാപുരം, സെക്രട്ടറി നസീർ കുനിയിൽ, അബ്ദുല്ല മല്ലച്ചേരി, കെ.എച്ച്.എം അഷ്‌റഫ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന. സെക്രട്ടറി ശ്രീ പ്രകാശ്, ട്രഷറർ ഷാജി ജോൺ സംസാരിച്ചു. ജില്ല ഭാരവാഹികളായ അസ്‌ലം വള്ളികാട്, റിയാസ് കാട്ടിൽ പീടിക, പി.സി മജീദ്, സി.കെ കുഞ്ഞബ്ദുല്ല, ഇസ്മായിൽ എടച്ചരി, ഫൈസൽ കൊടഷെരി, സജ്ഹാസ് പുതുപ്പണം, ഇസ്മാഈൽ വള്ളികാട്, ഷമീൽ പള്ളിക്കര, ഹാരിസ് കോമത്, സിറാജ് ജാതിയേരി, ഷെരീഫ് ഉള്ളിയേരി, വനിതാ വിങ് ഭാരവാഹികളായ സൈനബ മല്ലച്ചേരി, സജ്‌ന ഫൈസൽ, സകീന നാസർ, മണ്ഡലം ഭാരവാഹകളായ റിയാസ് കാന്തപുരം, ഒ.പി അബൂബക്കർ, റസീഫ് പുറക്കാട്, ടി.ബി.കെ ബഷീർ, ഷാജി ബേപ്പൂർ, മൊയ്‌ദു തിരുവളളൂർ, മഹ്‌റൂഫ് രാമത്, റസാക്ക് എരമങ്കലം അഫ്സൽ കോട്ടാക്കാവയൽ, ജസീൽ പൂക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അലി വടയം സ്വാഗതവും, ട്രഷറർ അഷ്‌റഫ് അത്തോളി നന്ദിയും പറഞ്ഞു.
