'പുഞ്ചിരിക്കുന്ന ഭൂമിയുടെ ചിത്രങ്ങൾ': കവർ പേജ് പ്രകാശനം ചെയ്തു
അൽ ഐൻ: പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ബിജിലി അനീഷ് എഴുതിയ 'പുഞ്ചിരിക്കുന്ന ഭൂമിയുടെ ചിത്രങ്ങൾ' എന്ന പുസ്തക കവർ പേജ് പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇൻകാസ് ഷാർജ സെക്രട്ടറി ജോബിൻ മൈലപ്രക്ക് കൈമാറി തിരുവനന്തപുരത്ത് നിർവഹിച്ചു. നവംബർ 5ന് ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തകം വായനക്കാരിലേക്കെത്തും. ഹരിതം ബുക്ക്സ് ആണ് പ്രസാധകർ.
അൽ ഐനിൽ പൊതു രംഗത്ത് സജീവ സാന്നിധ്യമായ ബിജിലി അനീഷ് പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ വിമൻസ് ഫോറം സെക്രട്ടറി കൂടിയാണ്.
