പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക,സെക്രട്ടറിയേറ്റിൽ എം.എസ്.എഫ് സമരം

പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക,
സെക്രട്ടറിയേറ്റിൽ എം.എസ്.എഫ് സമരം
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച സംസ്ഥാന സർക്കാർ നിലപാടിനെതിരെ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. എം.എസ്.എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. പോലീസ് ശക്തമായി നേരിട്ടെങ്കിലും സമരക്കാർ പിന്തിരിഞ്ഞില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ച സി.പി.എം രക്ഷാ കവചം നേടാൻ കേരളത്തെ ആർ.എസ്.എസിന് തീറെഴുതിയിരിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് പറഞ്ഞു. ശക്തമായ സമരങ്ങളുമായി കേരളത്തിലെ വിദ്യാർത്ഥി പക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 
 
പി.കെ നവാസ്, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, നൗഫൽ കുളപ്പട, ഫിറോസ് പള്ളത്ത്‌, ഫായിസ് തലക്കൽ, ഉസ്മാൻ തങ്ങൾ, ജലീൽ കാടാമ്പുഴ, സഹദ് കൊല്ലം, അസ്‌ലം ചവറ, ഗസ്‌നി മുഴങ്ങോടി, ഹഫീസ് പരിയാരം, ആദിൽ പുറത്തൂർ, റാസിൻ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.