കാഞ്ഞങ്ങാട് സി.എച്ച് സെന്റർ ഉദ്ഘാടനം 20ന്, പരിപാടികൾക്ക് തുടക്കമായി

കാഞ്ഞങ്ങാട് സി.എച്ച് സെന്റർ ഉദ്ഘാടനം 20ന്, പരിപാടികൾക്ക് തുടക്കമായി

മൂന്ന് ദിവസങ്ങളായി നടക്കുന്ന കാഞ്ഞങ്ങാട് സി.എച്ച് സെന്റർ&മെട്രോ മുഹമ്മദ്‌ ഹാജി ഡയാലിസിസ് സ്കീം ആസ്ഥാന മന്ദിര ഉദ്ഘാടന അനുബന്ധ പരിപാടികൾക്ക് തുടക്കമായി.

കാഞ്ഞങ്ങാട് മുസ്‌ലിം യതീം ഖാനക്ക് സമീപം പുതുതായി സ്ഥാപിച്ച സി.എച്ച് സെന്റർ ആസ്ഥാന മന്ദിര പരിസരത്ത് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ നേതൃത്വത്തിൽ സംഘടിപിച്ച വൃക്ക രോഗ നിർണയ ക്യാമ്പും ജീവിത ശൈലീ രോഗ പ്രതിരോധ ബോധവൽക്കരണവും ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി എ അബ്ദു റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ തായൽ അബൂബക്കർ ഹാജി അദ്ധ്യക്ഷനായി. വൺഫോർ അബ്ദുറഹ്മാൻ,ബഷീർ വെള്ളിക്കോത്ത്,എം പി ജാഫർ,സി.എച്ച് അഹമദ് കുഞ്ഞി ഹാജി,കെകെ ബദറുദ്ദീൻ,ഹമീദ് ചേരക്കാടത്ത്,പിഎം ഫാറൂഖ്‌,മുഹമ്മദ്‌ കുഞ്ഞി ബദരിയാനഗർ,എ ഹമീദ് ഹാജി,എ പി ഉമ്മർ,സി മുഹമ്മദ്‌കുഞ്ഞി, ജാതിയിൽ ഹസൈനാർ, ശംസുദ്ദീൻ ആവിയിൽ, എം.പി നൗഷാദ്,ടി.കെ സുമയ്യ,പി.എം.എ അസീസ്,യൂനുസ് വടകരമുക്ക്,സി.എച്ച് ഖാസിം,ഖാലിദ് അറബിക്കാടത്ത്, അബദുല്ല ആറങ്ങാടി, അഷ്‌റഫ്‌ ആവിയിൽ, അഷ്‌റഫ്‌ കൊത്തിക്കാൽ, സി.ബി കരീം,പി കുഞ്ഞബ്ദുല്ല ഹാജി പാലായി, ഉസ്മാൻ ഖലീജ്,എം.കെ അബൂബക്കർ ഹാജി,മുഹമ്മദ്‌ ബിൻ അസ്‌ലം സി.എച്ച്,യൂസഫ് ഹാജി അരയി,ഖമറുദ്ദീൻ കുവൈത്ത്,ഫർഹാൻ സിഎച്ച് കൊത്തിക്കാൽ, ശംസുദ്ദീൻ കൊളവയൽ, ഇഖ്ബാൽ വെള്ളിക്കോത്ത്, എ.കെ മുഹമ്മദ്‌ സംബന്ധിച്ചു. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സാരഥികൾ രായിൻ കുട്ടി നീറാട്, ഫൈസൽ ബാബു,സജാദ് കൊട്ടപ്പുറം,ഹാഷിർ,
അനീഷ, ബുഷ്‌റ നേതൃത്വം നൽകി.