ക്ഷേമ പെൻഷൻ 2000, നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: വമ്പൻ ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്കെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്: ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാരുടെ ഓണറേറിയത്തിൽ1000 രൂപയുടെ വർധന, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം 1000 രൂപ കൂട്ടി, പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയിൽ 50 രൂപയുടെ വർധനവ്, നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി ഉയർത്തി, റബ്ബറിന്റെ താങ്ങുവില 180 ൽ നിന്ന് 200 ആക്കി, പ്രീപ്രൈമറി ടീച്ചർമാർക്കും വേതനം ഉയർത്തി, സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതി, യുവ തലമുറക്ക് സ്കോളർഷിപ്പ് (കണക്‌ട് ടു വർക്ക്), കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാൻഡ്.
