കരിപ്പൂരിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
ഒരു കിലോക്ക് ഒരു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആണ് പിടിച്ചത്. മസ്‌കറ്റിൽ നിന്ന് ബാങ്കോക്ക് വഴി പുലർച്ചെ 3:20ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ രാഹുൽ രാജ് എന്നയാളെ അറസ്റ്റ് ചെയ്തു.
