പി.എം ശ്രീ പട്ടിൽ പൊതിഞ്ഞ പാഷാണം: എം.എസ്.എഫ് കാസർക്കോഡ്

കാസർക്കോഡ്: പി.എം ശ്രീ എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതി പട്ടിൽ പൊതിഞ്ഞ പാഷാണമാണെന്നും വിദ്യാർത്ഥി സമൂഹത്തെയും വിദ്യാഭ്യാസരംഗത്തെയും ലക്ഷ്യമിട്ട് സംഘപരിവാറിന്റെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാനുള്ള നീക്കമാണെന്നും എം.എസ്.എഫ് കാസർക്കോഡ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു.

വിദ്യാഭ്യാസരംഗത്തെ കാവി വത്കരണ ശ്രമങ്ങളെ ശക്തമായി എതിർക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവിയെ പന്തയം വെക്കുന്ന രാഷ്ട്രീയ കളികൾക്ക് ഒരു നിലക്കും കൂട്ട് നിൽക്കില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട് ഉദ്ഘാടനം ചെയ്തു, ജില്ല പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി അൻസാഫ് കുന്നിൽ സ്വാഗതം പറഞ്ഞു. ജാബിർ തങ്കയം, അസറുദ്ധീൻ മണിയനോടി, സലാം ബെളിഞ്ചം, ഷഹീദ റാഷിദ്‌, ഷാനിഫ് നെല്ലിക്കട്ടെ, അൽത്താഫ് പൊവ്വൽ, ശിഹാബ് പുണ്ടൂർ, ഷാനിദ് പടന്ന, അശ്രീഫ ജാബിർ, യുസുഫ് ദാരിമി, മുനവ്വിർ കാലൂരാവി, നാഫി ചാല, അയാസ് നമ്പ്യാർകൊച്ചി സംബന്ധിച്ചു.