ബേക്കൽ ശാഹുൽ ഹമീദ് നിര്യാതനായി
ബേക്കൽ: ബേക്കൽ പുതിയ കടപ്പുറം ശാഹുൽ ഹമീദ് നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. മവ്വലിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് പരേതനായ അബ്ദുല്ല. മാതാവ് ബീഫാതിമ. ഭാര്യ സഫിയ. മക്കൾ: ശിഹാബ്, മൊയ്നുദ്ദീൻ, നിസാമുദ്ദീൻ (മൂന്ന് പേരും അബുദാബി) സാഹിബ. ഖബറടക്കം രാത്രി 10 മണിക്ക് ബേക്കൽ ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
