ഓട്ടോയിൽ അനധികൃത പണം കടത്ത്: 2.30 കോടി രൂപ പിടികൂടി രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: അനധികൃതമായി കടത്തുകയായിരുന്ന പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയിൽ ഒറ്റപ്പാലത്തേക്ക് രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി രണ്ട് പേരാണ് പോലീസിൻ്റെ പിടിയിലായത്.
നൂറണി സ്വദേശികളായ കൃഷ്‌ണൻ, ഹാരിസ് എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിൻറെ വലയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മേപ്പറമ്പ് ബൈപ്പാസിൽ വെച്ചായിരുന്നു അറസ്റ്റ്.
ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സ്വർണ്ണ വ്യാപാരത്തിനായാണ് ഇരുവരും പണം കടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
