സ്വർണ്ണ മാല മോഷണം; ദുബൈയിൽ യൂറോപ്യൻ യുവതിക്ക് 5000 ദിർഹം പിഴ

ദുബൈ: ജ്വല്ലറിയിൽ സ്വർണ്ണ മാല കവർച്ച. കഴിഞ്ഞ മാർച്ചിലാണ് സംഭവം.  അന്വോഷണത്തിൽ പ്രതിയെ കണ്ടെത്തുകയും ചെയ്തു. സ്വർണക്കടയിലെ കാമറ ദൃശ്യങ്ങളിൽ നിന്നും മോഷണ തെളിവുകൾ ലഭിച്ചത് പ്രതിയെ പിടികൂടുന്നനത്
എളുപ്പമാക്കി. ചോദ്യം ചെയ്യലിൽ പ്രതിയായ യൂറോപ്പ്യൻ യുവതി കുറ്റ സമ്മതം നടത്തി. തുടർന്ന് കോടതി 5,000 ദിർഹം പിഴയും10,000 ദിർഹം ജ്വല്ലറി ഉടമക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

സ്വന്തം സഹോദരിയുടെ മരണത്തെ തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നതായി പറഞ്ഞ മോഷണം നടത്തിയ യുവതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.