സഹപാഠികളുടെ അക്രമം; ഇരയുടെ മാതാവിന് 30,000 ദിർഹം നൽകണമെന്ന് കോടതി
അൽ ഐൻ: വിദ്യഭ്യാസ സ്ഥാപനത്തിൽ സഹപാഠിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിൽ രണ്ട് ആൺ കുട്ടികൾ കുറ്റക്കാരെന്ന് അൽ ഐൻ കോടതി കണ്ടെത്തി. തുടർന്ന് ഇരയായ കുട്ടിയുടെ മാതാവിന് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
തന്റെ മകന് സ്കൂളിൽ വെച്ച് സഹ പാഠികളിൽ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവം ഉണ്ടായതായി ചൂണ്ടിക്കാട്ടി ഇരയുടെ അമ്മ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ തെറ്റായ പ്രവൃത്തികൾ ഇരയുടെ ശരീരത്തിൽ പരിക്കുകൾക്കും മാനസിക അസ്വസ്ഥതകൾക്കും കാരണമായെന്ന് കോടതി വിലയിരുത്തി.
