മെസ്സി നവംബറിൽ കേരളത്തിലേക്കില്ല
'അടുത്ത വിന്‍ഡോയിലേക്ക് കളി മാറ്റാമെന്ന് ധാരണയിലെത്തി, കൂടുതല്‍ സമയം ലഭിക്കുന്നത് നല്ല കാര്യം' സ്പോൺസർമാരായ റിപ്പോര്‍ട്ടര്‍ ടി.വി എംഡി ആന്റോ അഗസ്റ്റിന്‍ ഫൈസ് ബുക് പേജിൽ കുറിച്ചു. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് അടുത്ത വിന്‍ഡോയിലേക്ക് കളി മാറ്റാൻ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം.
നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചിരുന്നത്. നേരത്തേ ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സ്‌പോണ്‍സര്‍മാര്‍ അത് നിഷേധിക്കുകയായിരുന്നു.
