ഹല സിറ്റി സ്ട്രോൾ പ്രചരണം; നഗരം വലയം വെച്ച് ദുബൈ കെഎംസിസി കാസർഗോഡ് മണ്ഡലം
ദുബൈ: ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ല കമ്മിറ്റി ഞയറാഴ്ച ദുബൈ ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഹല കാസർഗോഡിന്റെ പ്രചാരണാർത്തമാണ് ദുബൈ ദേര നൈഫിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റി സിറ്റി സ്ട്രോൾ സംഘടിപ്പിച്ചത്.
പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹസ്‌ക്കർ ചൂരി സ്വാഗതം പറഞ്ഞു. സിറ്റി സ്ട്രോൾ ഹംസ മധൂർ ഫ്ലാഗ് ഓഫ് ചെയ്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഡോ. ഇസ്മായിൽ, ബഷീർ പള്ളിക്കര, ഫൈസൽ ദീനാർ, പി.ഡി നൂറുദ്ധീൻ, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല,സിദ്ദിഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, റഫീഖ് എ.സി, അഷ്‌റഫ് ബായാർ, അബ്ബാസ് കെ.പി, സലിം ചേരങ്കൈ മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, എ.ജി.എ റഹ്മാൻ, റാഷിദ് പടന്ന, മൻസൂർ മർത്യ, സലാം മാവിലടം,യൂസഫ് ഷേണി, ജബ്ബാർ ബൈതല, തൽഹത്ത് തളങ്കര, സിനാൻ തൊട്ടാന്, റസാഖ് ബദിയടുക്ക, നാച്ചു പാലകൊച്ചി, ഖലീൽ ചൗക്കി, മുൻസിപ്പൽ പഞ്ചായത്ത് ഭാരവാഹികളായ ഹാരിസ് പീബീസ്, ഷക്കീൽ എരിയാൽ, റഫീഖ് അടുക്കത്ത് ബയൽ, ഹനീഫ് നെല്ലിക്കുന്ന്, ഷഫീക്ക് മൊഗ്രാൽ, അൽത്താഫ് ചൗക്കി, അൻവർ പള്ളം, ഷബീർ അലി കൈതക്കാട്, ഹസ്സൻ കുദുവ, സത്താർ ആലംപാടി, അബൂ പി.സി, മുഹമ്മദ് പി.സി, സജീദ് ഓ.എ, വ്യവസായി മജീദ് കോളിയാട്, റഷീദ് പട്ള, ജലാൽ തായൽ സംബന്ധിച്ചു, സുഹൈൽ കോപ്പ നന്ദി പറഞ്ഞു.
