വ്യാപാര ബന്ധം മെച്ചപ്പെടും; യു.എ.ഇ-ഒമാൻ പ്രതിദിന ചരക്ക് ട്രെയിൻ പദ്ധതി വരുന്നു
അബുദാബി: പ്രാദേശിക വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് യു.എ.ഇയും ഒമാനും പ്രതിദിന ചരക്ക് ട്രെയിൻ സർവീസ് ആരംഭിക്കും
യു.എ.ഇയിലെ അബുദാബിയെയും ഒമാനിലെ സൊഹാറിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പ്രതിദിന ചരക്ക് ട്രെയിൻ സർവീസ്.
എ.ഡി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ അബുദാബിയുടെ ലോജിസ്റ്റിക്സ് ഹഫീത് റെയിലുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ഈ ക്രോസ്-ബോർഡർ റെയിൽ ലിങ്ക് ആഴ്ചയിൽ ഏഴ് കണ്ടെയ്നർ ട്രെയിനുകൾ സർവീസ് നടത്തി പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തും ഓരോന്നിനും 276 ടി.ഇ.യു ചരക്ക് വഹിക്കാൻ കഴിയും. ഇത് വാർഷിക ശേഷി 193,000 ടി.ഇ.യിലേക്ക് ഉയരും.
ഭക്ഷണം, ഔഷധങ്ങൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാധനങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. റോഡ് ഗതാഗതത്തിന് വേഗതയേറിയതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഒരു ബദലാവും ചരക്ക് ട്രെയിൻ.
