വേഗപ്പൂട്ട്; അജ്മാനിൽ സുരക്ഷിത യാത്രക്ക് പുതിയ സംവിധാനം


അജ്മാൻ: അമിത വേഗത നിയന്ത്രിക്കാൻ വേഗ പൂട്ടുമായി അജ്മാൻ പോലീസ്. ടാക്‌സികളിലും ആഡംബര വാഹനങ്ങളിലും സ്മ‌ാർട്ട് വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് പദ്ധതി.

വാഹനവുമായി ബന്ധപ്പെടുത്തുന്ന
പുതിയ സാങ്കേതിക സംവിധാനത്തിലൂടെ നിരത്തിൽ വാഹനത്തിന്റെ തത്സമയ സ്ഥാനം മനസ്സിലാക്കാനും വേഗത ഓട്ടോമാറ്റിക്കായി നിയന്ത്രിക്കാനും കഴിയുന്നതാണ് പുതിയ സംവിധാനം. യു.എ.ഇയിൽ ഇതാദ്യമായാണ് ഇത്രം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്.