ദുബൈയിൽ മലയാളി മഹോത്സവം; ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഞായറാഴ്ച

ദുബൈയിൽ മലയാളി മഹോത്സവം
ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഞായറാഴ്ച 

ദുബൈ: ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഞായറാഴ്ച ദുബൈയിൽ. അൽ ഖിസൈസിലെ ഇത്തിസലാത്ത് അക്കാദമിയാണ് ഫെസ്റ്റ് നഗരി. ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന പരിപാടി അർധ രാത്രിയാണ് സമാപിക്കുക. 

പ്രവാസി സമൂഹത്തെ ഒന്നിപ്പിച്ച് മഹോത്സവമായി മാറ്റാനുള്ള ഒരുക്കങ്ങളോടെയാണ് ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് എന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ല ഭാരവാഹികൾ അറിയിച്ചു.12000 മുതൽ 15000 പേർ വരെ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, ബിസിനസ്, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയിൽ പങ്കുചേരും.

ബ്രോഷർ പ്രകാശനം ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ നിർവഹിച്ചു. പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ ഫെസ്റ്റിൽ അരങ്ങേറും. കൾച്ചറൽ ഹാർമണി, ഫുഡ് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണിവരെ നീളുന്ന പരിപാടികൾസ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർഗോഡിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻ കലകൾ, അവാർഡ് നൈറ്റ്, അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്റ്സ്, ബിസിനസ് സമ്മിറ്റ്, ഗെയിംസ് അറീന, മെഹന്തി ഡിസൈൻ മത്സരം, കിച്ചൺ ക്യൂൻ, മെഡിക്കൽ ഡ്രൈവ് തുടങ്ങിയ പരിപാടികൾ ഉത്സവത്തിന് നിറം പകരും.

പരിപാടിയിൽ വിഷിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പത്മശ്രീ എം.എ. യൂസഫ് അലി, ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി , അഡ്വ. പി.എം.എ സലാം, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യദ് മുനവർ അലി ശിഹാബ് തങ്ങൾ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുറഹ്മാൻ, മുനീർ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, എൻ.എ ഹാരിസ് എം.എൽ.എ, ഡോ. സുലൈമാൻ മേൽപ്പത്തൂർ, അറബ് രാജ്യങ്ങളിലെ പ്രമുഖർ, കെ.എം.സി.സി നേതാക്കൾ, സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പ്രഗൽഭ ഗായകന്മാരുടെ മ്യൂസിക്കൽ ലൈവ് കൺസർട്ട് അരങ്ങേറും.

ബ്രോഷർ പ്രകാശന ചടങ്ങിൽ ദുബൈ കെ.എം സി.സി കാസർഗോഡ് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, 
ജില്ല ഭാരവാഹികളായ ഇസ്മായിൽ നാലാം വാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.ടി. നൂറുദീൻ, അഷ്‌റഫ് ബായാർ, ആസിഫ് ഹൊസങ്കടി, എ.ജി.എ റഹ്മാൻഎന്നിവർ പങ്കെടുത്തു. ജില്ല ട്രഷറർ ഡോക്ടർ ഇസ്മായിൽ നന്ദി പറഞ്ഞു