ഉപ്പളക്കാർ കൂട്ടായ്മ 'യു.പി.എൽ ചാപ്റ്റർ 3'; ഫ്രൻറ്സ് പച്ചിലംപാറ ജേതാക്കൾ

ഉപ്പളക്കാർ കൂട്ടായ്മ
യു.പി.എൽ ചാപ്റ്റർ 3; 
ഫ്രൻറ്സ് പച്ചിലംപാറ ജേതാക്കൾ
ഉമ്മുൽ ഖുവൈൻ: യു.എ.ഇ ഉപ്പളക്കാർ കൂട്ടായ്മ 'യു.പി.എൽ ചാപ്റ്റർ 3' – ഓവർ ആം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

എട്ട് ടീമുകൾ പങ്കെടുത്തു. മത്സരങ്ങൾ ആവേശകരമായി. ഫൈനലിൽ ഫ്രൻറ്സ് പച്ചിലംപാറ കിരീടം കരസ്ഥമാക്കി. ലിഫാഖ് ഉപ്പളയാണ് ഒന്നാം റണ്ണറപ്പ്. അലിഫ് സ്റ്റാർ മൊസോഡി രണ്ടാം റണ്ണറപ്പുമായി. ഫൈനൽ മത്സരത്തിലെ തിളക്കമാർന്ന പ്രകടനത്തിന് ഹാരിസ് കാസ്പെലിന് മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം സമ്മാനിച്ചു.

അസീസ് അയ്യൂർ, ഹനീഫ് ശിഫ അൽ ജസീറ, ഹബീബ് മലബാർ ഡൈൻ, അബ്ദുൽ ബാസിത് പ്രൈം, അസിഫ് നാട്ടകൽ, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം ബേരിക, ജബ്ബാർ ബൈദല, ഹാഷിം ബണ്ടസാല, മുനീർ ബേരിക, താത്തു തൽഹത്, ഷബീർ കൈതക്കാട്, സുഹൈൽ അതിഥികളായി. ജമാൽ പുടിയോത്ത്, സിദ്ദിഖ് ബപ്പൈത്തൊട്ടി, ഇദ്രീസ് അയ്യൂർ, ഖാലിദ് മണ്ണങ്കുഴി, ഇഖ്ബാൽ പള്ള നേതൃത്വം നൽകി.