നടുറോഡിൽ തമ്മിൽ തല്ല്; കുഴൽപണ കടത്ത് സംഘം പിടിയിൽ, 80 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂർ: യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തു. പന്തികേടാണെന്ന് മനസ്സിലായതോടെ കാർ പരിശോധിച്ച പോലീസ് രഹസ്യ അറയിൽ 80 ലക്ഷം രൂപ സൂക്ഷിച്ചതായി കണ്ടത്തി. നിയമ വിരുദ്ധമായി പണം കടത്താനുള്ള ശ്രമം ഇതോടെ പരാജയപ്പെട്ടു. 

തുക പോലീസ് കണ്ടു കെട്ടി. പുഷ്പഗിരി സ്വദേശി നാസിഫ്, അള്ളാംകുളം സ്വദേശി മുഹമ്മദ്ഷാഫി, ചാലോട് സ്വദേശി പ്രവീൽ എന്നിവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ ദേശീയപാതയിൽ വെച്ചാണ് സംഭവം. മെക്കാനിക്കിൻ്റെ സഹായത്തോടെയാണ് കാറിനുള്ളിലെ രഹസ്യ അറകളിലെ പണം കണ്ടെത്തിയത്. പിടിയിലായത് കുഴൽപണ ഇടപാടുകാരെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.