ഷാർജയിൽ സീതി ഹാജി ഫുട്ബോൾ നവം. 9ന്
ഷാർജയിൽ സീതി ഹാജി ഫുട്ബോൾ നവം. 9ന്
ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് സീതി ഹാജി മെന്മോറിയൽ ഫുട്ബോൾ ഫെസ്റ്റ് നവംബർ 9ന്. അൽ ഖിസൈസിലെ സ്റ്റാർ ഇൻറർനാഷണൽ സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണ്ണമെൻറ് നടക്കുക.
നേരത്തെ, ഒക്ടോബർ 25ന് നടത്താൻ തീരുമാനിച്ചിരുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ചില സാങ്കേതിക കാരണങ്ങളാലാണ് നവംബർ 9 ലേക്ക് മാറ്റിയത് എന്ന് ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അറിയിച്ചു.
