സാന്ത്വന ചികിത്സയുടെ മറുനാമംസി.എച്ച് സെന്റർ കാഞ്ഞങ്ങാട് ആസ്ഥാനം ഇന്ന് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

സാന്ത്വന ചികിത്സയുടെ മറുനാമം
സി.എച്ച് സെന്റർ കാഞ്ഞങ്ങാട് ആസ്ഥാനം നാളെ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും
 
സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷങ്ങൾക്കാശ്വാസം പകരുന്ന സി.എച്ച് സെന്റർ കാഞ്ഞങ്ങാട് ഘടകത്തിനും, അഞ്ചുവർഷത്തോളമായി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മെട്രോ മുഹമ്മദ്‌ ഹാജി ഡയാലിസിസ് സ്കീമിനും വേണ്ടി റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനക്ക് സമീപം പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (തിങ്കളാഴ്‌ച) നടക്കും. 
വൈകിട്ട് 4മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സി.എച്ച് സെന്റർ ആസ്ഥാന മന്ദിരം ഉദ്ഘാടനം നിർവഹിക്കും.മെട്രോ മുഹമ്മദ്‌ ഹാജി സ്മാരക ഡയാലിസിസ് സെന്റർ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലിയും, സി.എച്ച് അസ്‌ലം സ്മാരക എക്സിക്യൂട്ടീവ് ഹാൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും, പി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ സ്മാരക കോൺഫറൻസ് ഹാൾ കാസർക്കോഡ് ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എ അബ്ദുറഹ്‌മാൻ, ട്രഷറർ പി.എം മുനീർ ഹാജി ഉപഹാരസമർപ്പണം നിർവഹിക്കും. സിഎച്ച് സെന്ററിന് സമീപം തയാറാക്കിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തും. 
എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്‌,ഇ ചന്ദ്രശേഖരൻ,ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർ പേഴ്സൺ കെ.വി സുജാത ടീച്ചർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐ.എ.എസ്, ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ രാംദാസ് എന്നിവർ അതിഥികളാകും.
ചെയർമാൻ തായൽ അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ വൺ ഫോർ അബ്ദുറഹ്‌മാൻ സ്വാഗതം പറയും. ട്രഷർ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി റിപ്പോർട്ടവതരിപ്പിക്കും. കൺവീനർ കെ മുഹമ്മദ്‌ കുഞ്ഞി നന്ദി പറയും.
വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ,സി.എച്ച് സെന്റർ കേന്ദ്രകമ്മിറ്റിയുടെയും പ്രവാസ ഘടകങ്ങളുടെയും നേതാക്കളും പൗര പ്രമുഖരും ആശംസകൾ നേരും.