സി.എച്ച് സെൻറർ സമർപ്പണം ഇന്ന്,നോവോർമ്മയായി മെട്രോയും അസ്ലമും നാസറും...

സി.എച്ച് സെൻറർ സമർപ്പണം ഇന്ന്,
നോവോർമ്മയായി മെട്രോയും അസ്ലമും നാസറും...
കാഞ്ഞങ്ങാട് സി.എച്ച് സെൻറർ സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിലേക്ക്. ചുരുങ്ങിയ സമയം കൊണ്ട് അനേകം രോഗികളുടെ ആശ്രയ കേന്ദ്രമായി വളർന്ന സി.എച്ച് സെൻറർ കാഞ്ഞങ്ങാട് എന്ന ആശയം രൂപപ്പെടുത്തുന്നതിലും പിറവിയിലും നിർണ്ണായക ദൗത്യം നിർവ്വഹിച്ച മൂന്ന് മുഖങ്ങളാണ് മെട്രോ മുഹമ്മദ് ഹാജി, സി.എച്ച് അസ്ലം കല്ലൂരാവി, എം.എം നാസർ കാഞ്ഞങ്ങാട്.

പിറവി ദേശത്ത് പുണ്യം ചെയ്യാൻ മുന്നിട്ടിറങ്ങിയ ഈ നേതൃ ത്രയങ്ങളുടെ സ്നേഹ സ്മരണയുടെ സ്മാരകം കൂടിയാണ് സി.എച്ച് സെൻറർ കാഞ്ഞങ്ങാട്. കാഞ്ഞങ്ങാടിൻറെ ഹൃദയത്തിലെ കാരുണ്യാലയമായി സി.എച്ച് സെൻറർ സമുച്ചയമുയരുമ്പോൾ മെട്രോ അസ്ലം നാസർ ഓർമ്മകളും ഉണരുകയാണ്. .