കാലാവധി കഴിഞ്ഞ വാടക കരാറുകൾ ക്രമപ്പെടുത്താൻ ഷാര്‍ജയിൽ ഫീസിളവ്
ഷാര്‍ജ: കാലാവധി കഴിഞ്ഞ വാടക കരാറുകൾ നിയമ വിധേയമാക്കുന്നതിന് ഷാര്‍ജയിൽ ഫീസിളവ് പ്രഖ്യാപിച്ചു. നവംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ അപേക്ഷിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഫീസിൽ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജ എക്സിക്യുട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ആനുകൂല്യം മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഗുണം ചെയ്യും. യഥാസമയം താമസയിടത്തിൻറെയും മറ്റും വാടക കരാർ പുതുക്കാനാവാത്ത അനവധി പേരുണ്ട് എമിറേറ്റിൽ. പാർപ്പിട, വ്യാപാര, വ്യവസായ ഉൾപ്പെടെ എല്ലാത്തരം വാടക കരാറിനും ഇത് ബാധകമാണ്. ഈ തീരുമാനപ്രകാരം 2024 സെപ്റ്റംബർ 19ന് മുമ്പ് കാലഹരണപ്പെട്ട, മുമ്പ് സാക്ഷ്യപ്പെടുത്താത്ത കരാറുകൾ ക്രമപ്പെടുത്തുന്ന വാടകക്കാർക്ക് ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും.
