സാദിഖലി തങ്ങൾ എഴുതിയ ലീഗ് ചരിത്രം ദുബൈയിൽ വെച്ച് പ്രകാശിതമായി
ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രചിച്ച 'മുസ്ലിം ലീഗ് ചരിത്രപഥത്തിൽ' എന്ന കൃതി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹലാ കാസ്രോഡ് വേദിയിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എ യൂസുഫലിക്ക് നൽകി പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗിന്റെ ചരിത്രം, വർത്തമാനം, ആദർശം, ഇടപെടലുകൾ, സമ കാലിക പ്രസക്തി, നവോത്ഥാനം, സാമൂഹിക-സാംസ്‌കാരിക -ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾ, പ്രസ്ഥാന നേതാക്കൾ എന്നിവ ഹ്രസ്വവും ലളിതവുമായി അവതരിപ്പിക്കുന്നതാണ് പുസ്‌തകം. പുസ്‌തക ത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ഓഗസ്റ്റിൽ ഡൽഹിയിൽ ഖാഇദെ മില്ലത്ത് സെൻ്റർ ഉദ്ഘാടന വേദിയിൽ പ്രഫ. ഖാദർ മൊയ്‌തീൻ പ്രകാശനം ചെയ്തിരുന്നു. ബുക് പ്ലസാണ് പ്രസാധകർ.
