സി.പി.ഐ മന്ത്രി സഭ യോഗത്തിനില്ല

തിരുവനന്തപുരം: സി.പി.എം കേന്ദ്ര ജനറൽ സെക്രട്ടറി എം.എ ബേബി ഇടപെട്ടിട്ടും സി.പി.ഐ വഴങ്ങിയില്ല, മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. 

നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് നാലു സി.പി.ഐ മന്ത്രിമാരും വിട്ടുനിൽക്കും. പ്രശ്‌നപരിഹാരത്തിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എം.എ ബേബി ഫോണിൽ സംസാരിച്ചു. എന്നാൽ പാർട്ടി നിലപാടിൽനിന്നു പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം ബേബിയെ അറിയിച്ചു. ഇന്നു ചേർന്ന അവൈലബിൽ സെക്രട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് അറിയുന്നത്. സെക്രട്ടേറിയറ്റിനു ശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വം ഇതു സംബന്ധിച്ച ചോദ്യത്തിന് 'ലാൽ സലാം' എന്നു മാത്രമാണ് പ്രതികരിച്ചത്.