പഴയ പാസ്പോർട്ടുകാർക്ക് ആശങ്ക വേണ്ട; യു.എ.ഇയിൽ അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഇ-പാസ്പോർട്ട്

ദുബൈ: യു.എ.ഇയിൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ. ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് ശിവനും യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് എ. അമർനാഥും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംവിധാനം ആരംഭിക്കുന്നതിന് മുമ്പ് അപ്പോയിന്റ്മെന്റ് എടുത്തവർക്ക് വിഷമിക്കേണ്ടതില്ല, പഴയ ഫോർമാറ്റിൽ അപേക്ഷ പ്രക്രിയ തുടരാം അവർക്ക് സാധാരണ പാസ്‌പോർട്ട് ലഭിക്കും, എന്നാൽ ഇ-പാസ്‌പോർട്ട് വേണമെങ്കിൽ, അവർ പുതിയ പോർട്ടലിലൂടെ അപേക്ഷിക്കേണ്ടിവരും, ഇത് അവർക്ക് ഓപ്ഷണലാണ്, പക്ഷേ നിർബന്ധമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.