കെഫ ചാമ്പ്യൻസ് ലീഗ്: യൂത്ത് വിഭാഗം ലീഗ് പ്ലേ ഓഫ് മത്സരങ്ങൾ ഇന്ന്
കെഫ ചാമ്പ്യൻസ് ലീഗ്: യൂത്ത് വിഭാഗം ലീഗ് പ്ലേ ഓഫ് മത്സരങ്ങൾ ഇന്ന്
ദുബൈ: കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഫ) സംഘടിപ്പിക്കുന്ന അൽ ഐൻ ഫാംസ് കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5 ഇൻ അസോസിയേഷൻ വിത്ത് ടോപ്പക്സ് ദുബൈ ഖുസൈസിലെ റിനം സ്റ്റേഡിയത്തിൽ യൂത്ത് വിഭാഗം പ്ലേ ഓഫ്സ് മത്സരങ്ങൾ ഇന്ന് നടക്കും.
ആദ്യ മത്സരത്തിൽ അൽ ഐൻ ഫാംസ് ക്ലബ് ഷവർമ വിഫ്സിയെ നേരിടും. രണ്ടാം മത്സരത്തിൽ കെ.ഡബ്ലു കാസർക്കോഡ് എഫ്.സി കെയ്ൻസ് ഗ്രൂപ്പ് എഫ്.സിയെയും മൂന്നാം മത്സരത്തിൽ ബിൻ മൂസ ഗ്രൂപ്പ് ആർ.കെ വയനാട് എഫ്.സിയെയും അവസാന മത്സരത്തിൽ ഹിമാലയ കൂൾ അറയ്ക്കൽ എഫ്.സി ജിടിസെഡ് എഫ്.സിയെയും നേരിടും.
