കേരളം അതി ദാരിദ്ര്യമുക്തമെന്ന്; പ്രഖ്യാപനം സംസ്ഥാന സർക്കാരിൻറേത്
തിരുവനന്തപുരം: കേരളം അതി ദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമെന്ന്. മുഖ്യമന്ത്രി പിണറായി വാജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നിയമ സഭയിൽ നടത്തിയത്. ഇത് ചരിത്ര നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.
അതെ സമയം, പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തിറങ്ങി. അതി ദാരിദ്ര്യമുക്ത സംസ്ഥാനമെന്ന അവകാശവാദം കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ തുറന്നടിച്ചു. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതി ദരിദ്രരായി കണക്കാക്കുന്നത്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നത് 4.5 ലക്ഷം പരമ ദരിദ്ര കുടുംബങ്ങളുണ്ടെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ പട്ടികയിലെ കണക്ക് 64,000 ആയിരുന്നു. ഇതെല്ലാം പെട്ടെന്ന് ഇല്ലാതാക്കി എങ്ങനെയാണ് അതി ദാരിദ്ര്യ മുക്തമാക്കിയത്. ആറ് ലക്ഷത്തോളം ആളുകള്‍ റേഷന്‍ മഞ്ഞകാര്‍ഡ് ഉടമകളാണ്. സംസ്ഥാനം ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചാല്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവും. കേരളത്തില്‍ 4.85 ലക്ഷം ആദിവാസികളുണ്ട്. സര്‍ക്കാര്‍ ഉണ്ടാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ 6400 ആദിവാസികള്‍ മാത്രമാണുള്ളത്.
വീടില്ലാത്ത നിരവധി പേര്‍ കേരളത്തിലുണ്ട്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കായി 1,29,061 പേര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. അപ്പോള്‍ അതിദരിദ്രര്‍ എങ്ങനെ ഇല്ലാതായെന്ന് സര്‍ക്കാര്‍ ചോദിച്ചാൽ സർക്കാറിന് മറുപടിയില്ല.
ഇക്കണക്കിന് പോയാല്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ ആനുകൂല്യം പോലും ഇല്ലാതാവും. പൊതു സമൂഹത്തില്‍ ഒറ്റപ്പെട്ട ഇടതുസര്‍ക്കാര്‍ കള്ളക്കണക്കുകള്‍ നിരത്തി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഈ തട്ടിപ്പ് പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
