ഏഷ്യൻ അറബിക് ഡിബേറ്റ്; മലയാളി വിദ്യാർത്ഥികൾ ജേതാക്കൾ
മസ്കത്: ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായി മലയാളി വിദ്യാർത്ഥികൾ. ഇന്ത്യയെ പ്രതിനിധീകരിച്ചു മാറ്റുരച്ച ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ടീം വാശിയേറിയ മത്സരത്തിൽ ചാമ്പ്യന്മാരായി.
ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ വിശ്വോത്തര മത്സരം ഒമാന്‍ തലസ്ഥാന നഗരിയായ മസ്‌കത്തിൽ വെച്ചാണ് നടന്നത്. അറബി മാതൃഭാഷക്കാർക്കും അല്ലാത്തവർക്കും വെവ്വേറെ രണ്ടു വിഭാഗങ്ങളിലായി നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ സർവകലാശാല ജേതാക്കളാവുന്നത്.
സെമിഫൈനലിൽ പാകിസ്ഥാൻ, ഫൈനലിൽ ഇന്തോനേഷ്യ രാജ്യങ്ങളിലെ സർവകലാശാലകളെ പരാജയപ്പെടുത്തിയാണ് ദാറുൽഹുദായുടെ കിരീടനേട്ടം. ദാറുല്‍ഹുദാ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ഫഹ്‌മിദ് ഖാന്‍ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചേലേമ്പ്ര, അബ്ദുല്‍ മുഹൈമിന്‍ വെള്ളില, മുഹമ്മദ് കണ്ണാടിപ്പറമ്പ് എന്നിവരാണ് വാഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു മാറ്റുരച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ മികച്ച സംവാദകരായി തെരഞ്ഞെടുക്കപ്പെട്ടതും ഫഹ്‌മിദ്, ശക്കീബ് എന്നിവരാണ്.അ
