സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കും
ദുബൈ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷ പ്രചരണ ഭാഗമായി ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം വൻ വിജയമാക്കണമെന്ന് ദുബൈ ഉദുമ മണ്ഡലം എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
2026 ഫെബ്രുവരിയിൽ കാസർക്കോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ദുബായ് അൽ നസർ ലിഷർലാൻഡ് ഊദ് മേത്ത ഓഡിറ്റോറിയത്തിൽ നാളെയാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മണിക്ക് ഗൾഫ് സുപ്രഭാതം മീഡിയ സെമിനാർ നടക്കും. തുടർന്ന് വൈകു. 6 മണിക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന പൊതുസമ്മേളനം നടക്കും.
ദുബൈ എസ്.കെ.എസ്.എസ്.എഫ്. ഉദുമ മണഡലം കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് അഡൂർ, ജനറൽ സെക്ര. ശാഫി ഉദുമ, ട്രഷറർ ആരിഫ് ചെമ്പരിക്ക അഭ്യർത്ഥിച്ചു.
