ജൂഡോ സീനിയർ: വെങ്കല മെഡൽ കാഞ്ഞങ്ങാട് സ്വദേശിക്ക്
കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ജൂഡോ (90 കിലോ ഗ്രാം) സീനിയർ വിഭാഗത്തിൽ വെങ്കല മെഡൽ കാഞ്ഞങ്ങാട് സ്വദേശിക്ക്. ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയായ കെ. നിസാമുദ്ദീൻ കല്ലൂരാവിയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ഫക്രുദ്ദീൻ കല്ലൂരാവി-റഷിദ ദമ്പതികളുടെ മകനാണ്.
