മെസ്സി 'മിസ്സായി', ഇനി സൽമാൻ ഖാൻ..!

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ബൈക്ക് റേസ് ഉദ്ഘാടനത്തിന് സൽമാൻ ഖാൻ വരുമെന്ന പുതിയ വാഗ്ദാനവുമായി സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാൻ.

അർജൻറീന ഫുട്ബോൾ ടീം കേരളത്തിലേക്ക് ഇല്ല എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കേരള കായിക മന്ത്രിക്കെതിരെ ട്രോളുകളുടെ ഘോഷയാത്രയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. അതിനിടക്കാണ് സൽമാൻ ഖാൻ കോഴിക്കോട് എത്തുമെന്ന മന്ത്രി വി അബ്ദുൽ റഹ്മാൻറെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.