എഴുതാൻ തുടങ്ങാം'നാസർ കല്ലൂരാവിയുടെ പുതിയ പുസ്തകം

'എഴുതാൻ തുടങ്ങാം'
നാസർ കല്ലൂരാവിയുടെ പുതിയ പുസ്തകം 
പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ നാസർ കല്ലൂരാവി രചിച്ച എഴുതാൻ തുടങ്ങാം എന്ന പുസ്തക പ്രകാശനം സാമൂഹ്യ പ്രവർത്തകൻ സന മാണിക്കോത്ത് നിർവ്വഹിച്ചു. ബി.എം കുഞ്ഞബ്ദുല്ല കല്ലൂരാവി പുസ്തകത്തിൻറെ ആദ്യപ്രതി ഏറ്റ് വാങ്ങി. 

ചടങ്ങിൽ ജാഫർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹനീഫ മൗലവി അധ്യക്ഷത വഹിച്ചു. സുലൈമാൻ സഅദി ഉദ്ഘാടനം ചെയ്തു. ഹാഷിം വടകരമുക്ക്, എം.എസ് ഹമീദ് ഹാജി, ഉക്കാസ് മുഹമ്മദ് കുഞ്ഞി ഹനീഫ, സവാദ് പി, ലത്തീഫ് കെ പ്രസംഗിച്ചു. മിദ്ലാജ് കല്ലൂരാവി സ്വാഗതവും നാസർ കല്ലൂരാവി നന്ദിയും പറഞ്ഞു.