കുവൈത്തിൽ മൂന്ന് പാസ്പോർട്ട് ജീവനക്കാർ പിടിയിൽ
ആരും നിയമത്തിന് അതീതരല്ല
ജോലി ദുരുപയോഗം
കുവൈത്തിൽ മൂന്ന് പാസ്പോർട്ട് ജീവനക്കാർ പിടിയിൽ
ജോലി ദുരുപയോഗം ചെയ്‌ത മൂന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥർ കുവൈത്തിൽ പിടിയിലായി. യാത്രക്കാരുടെ പ്രവേശന, പുറത്തുകടക്കൽ സംവിധാനങ്ങളിൽ കൃത്രിമത്വം കാണിച്ചതിനാണ് കുവൈത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ആരും നിയമത്തിന് അതീതരല്ലെന്നും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
