കെ.എസ്.ആർ.ടി.സിക്കെതിരെ ഇടത് മുന്നണി കൺവീനർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലേത് ഭ്രാന്തൻ പരിഷ്കാരങ്ങളെന്ന് ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്‌ണൻ. ഒരു നീതീകരണവും ഇല്ലാത്ത രീതിയിലാണ് കെ.എസ്.ആർ.ടി.സിയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. കെ.എസ്.ആർ.ടി.സി മെച്ചപ്പെടണമെങ്കിൽ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടൽ മാനേജ്‌മെൻ്റ് നടത്തുന്നില്ല. മാനേജ്മെന്റ് നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും രാമകൃഷ്‌ണൻ പറഞ്ഞു.
