അങ്ങിനെ അവൻറെ 'തല വിധി' മാറ്റി; ദിവസങ്ങളായി തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നായക്ക് രക്ഷകരായി ട്ടീം ബല്ല വൈറ്റ് ഗാർഡ്

അങ്ങിനെ അവൻറെ 'തല വിധി' മാറ്റി.
ദിവസമായി തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നായക്ക് രക്ഷകരായി ബല്ല കടപ്പുറം വൈറ്റ് ഗാർഡ് പ്രവർത്തകർ
കാഞ്ഞങ്ങാട്: ബല്ല കടപ്പുറം പരിസരത്ത് ദിവസങ്ങളോളമായി തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങി അലയുകയായിരുന്ന നായയ്ക്ക് രക്ഷകരായി ബല്ല കടപ്പുറം വൈറ്റ് ഗാർഡ് പ്രവർത്തകർ. തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി കാരണം വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ ആവാതെ പ്രയാസത്തിലായിരുന്നു നായ. ശനിയാഴ്ച വൈകുന്നേരം വൈറ്റ് ഗാർഡ് അംഗം ജാബിറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നായയുടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി എടുത്തു കളയാനുള്ള ശ്രമം ആരംഭിച്ചു. പതിയെ പിന്നാലെ കൂടി ആദ്യം നായയെ വലക്കകത്താക്കി. അക്രമം കാണിക്കാതിരിക്കാനാണ് വലയിൽ കുടുക്കിയത്. ശേഷം പ്ലാസ്റ്റിക് ഭരണിയുടെ ഒരു ഭാഗം മുറിച്ച് ഇളക്കി പുറത്തേക്ക് എടുക്കുകയും ചെയ്തു. അതോടെ നായയുടെ തലവിധി മാറി, മോചിതനായി.