സാദിഖലി തങ്ങൾ എഴുതിയ 'മുസ്ലിം ലീഗ് ചരിത്ര പഥത്തിൽ' പുസ്തക പ്രകാശനം ഇന്ന് ദുബൈയിൽ
ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ പുസ്തകം 'മുസ്ലിം ലീഗ് ചരിത്ര പഥത്തിൽ' പ്രകാശനം ഇന്ന് നടക്കും. ദുബൈ ഖിസൈസിൽ ഇത്തിസലാത്ത് അക്കാദമിയിൽ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക. ഏഴ് പതിറ്റാണ്ട് പിന്നിട്ട മുസ്ലിം ലീഗിൻറെ സമഗ്ര ചരിത്ര ഗ്രന്ഥമാണ് 'മുസ്ലിം ലീഗ് ചരിത്ര പഥങ്ങൾ'. ബുക് പ്ലസ് ആണ് പ്രസാധകർ.
