മൊബൈൽ ഫോൺ ഹാക്കിങ് ലോബി നിരീക്ഷണത്തിൽ: ദുബൈ പോലീസ് വാട്സാപ്പിലെ സംശയാസ്പദ സാഹചര്യങ്ങൾ ഉടൻ പൊതു ജനങ്ങൾക്ക് https://ecrimehub.gov.ae/ar എന്ന ലിങ്ക് വഴി ദുബൈ പോലീസിനെ അറിയിക്കാം
മൊബൈൽ ഫോൺ ഹാക്കിങ് ലോബിയെ തകർക്കും: ദുബൈ പോലീസ്
വാട്സാപ്പിലെ
സംശയാസ്പദ സാഹചര്യങ്ങൾ ഉടൻ
പൊതു ജനങ്ങൾക്ക് https://ecrimehub.gov.ae/ar എന്ന ലിങ്ക് വഴി ദുബൈ പോലീസിനെ അറിയിക്കാം
ദുബൈ: വാട്ട്‌സാപ്പ് ഉപയോഗിച്ച് ഡാറ്റ മോഷ്ടിക്കുകയും ബാങ്ക് കാർഡ് വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്ന ഹാക്കർമാർ നിരീക്ഷണത്തിലാണെന്ന് ദുബൈ പോലീസ് അറിയിച്ചു.
സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യുന്നതിനോ ഡിജിറ്റൽ സ്വകാര്യത ലംഘിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അലംഭാവം കാണിക്കരുതെന്ന് പൊതു ജനങ്ങളോട് ദുബൈ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അഭ്യർത്ഥിച്ചു.
തട്ടിപ്പ് ശ്രമം മനസ്സിലായാൽ കൃത്യ സമയത്ത് വിവരം പോലീസിനെ അറിയിക്കുന്നതിലൂടെ
കുറ്റവാളികളെ തിരിച്ചറിയാനും ബ്ലാക്ക് മെയിലിംഗിൽ നിന്നും ഡാറ്റ മോഷണത്തിൽ നിന്നും ഇരകളെ സംരക്ഷിക്കാനും സഹായിക്കും.
ദുബൈ പോലീസിൻറെ പരാതികൾ സ്വീകരിക്കുന്നതിനുള്ള ഔദ്യോഗിക ചാനലാണ് eCrime.ae പ്ലാറ്റ്‌ഫോം. സംശയാസ്പദമായ സന്ദേശങ്ങൾ, ഹാക്കിംഗ് ലിങ്കുകൾ പോലുള്ള വിവരങ്ങൾ അറ്റാച്ച് ചെയ്യുന്നതിലൂടെ വ്യക്തികൾക്ക് മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് പരാതി ഫയൽ ചെയ്യാൻ കഴിയും. സ്മാർട്ട്‌ഫോണുകളിൽ നിന്ന് എളുപ്പത്തിൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യാനും ദുബൈ പോലീസ് ആപ്പ് ഉപയോഗിക്കാം.
പോലീസ് എല്ലാ റിപ്പോർട്ടുകളും പൂർണ്ണ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുക. സ്പെഷ്യലിസ്റ്റ് ടീമുകൾ ഡാറ്റ വിശകലനം ചെയ്യുകയും ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ലംഘനങ്ങളുടെ ഉറവിടം കണ്ടെത്തുകയും ചെയ്യും.
പൊതുജനങ്ങൾ ഡിജിറ്റൽ അവബോധമുള്ളവരായിരിക്കണമെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്ന് നിർദേശിക്കുന്ന ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതും സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നതും ഒഴിവാക്കണം.
മൊബൈൽ ഫോണില സിസ്റ്റങ്ങൾ ആവശ്യത്തിന് അപ്‌ഡേറ്റ് ചെയ്യുകയും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിംഗ്, സ്മാർട്ട് ഡിവൈസ് ഹാക്കിംഗ് നേരിടുന്നവർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പോലീസ് അധികാരികളെ ബന്ധപ്പെടുകയോ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ ചെയ്യണം.
ഹാക്കിംഗ്, തട്ടിപ്പ് രീതികൾ അടുത്തിടെ കൂടുതൽ വ്യാപകമായിട്ടുണ്ട്. പരിചിതമായ പേരുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതും, സ്വീകർത്താക്കളോട് ഒരു ഗ്രൂപ്പിൽ ചേരാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതും ഹാക്കർമാർ ഉപയോഗിക്കുന്ന തന്ത്രമാണ്. ഉപയോക്താവിന്റെ വാട്ട്‌സാപ്പ് അക്കൗണ്ടിലൂടെ ഡാറ്റ മോഷ്ടിക്കുക എന്നതാണ് ലക്ഷ്യം. സ്വീകർത്താവിന് അറിയാവുന്ന വിശദാംശങ്ങൾ ഉപയോഗിച്ച് ബാങ്ക് കാർഡ് വിവരങ്ങൾ അഭ്യർത്ഥിക്കുന്നത് പോലുള്ള മറ്റ് രീതികളും ഹാക്കർമാർ അവലംബിച്ചേക്കാം. അതിനാൽ, ജാഗ്രത ആവശ്യമാണ്.
തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ നൽകി ഇരകളെ വശീകരിക്കാൻ ശ്രമിക്കുന്നു തട്ടിപ്പുകാർ. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടുകയും പിന്നീട് ഈ ഡാറ്റ ഉപയോഗിച്ച് ഫണ്ട് പിൻവലിക്കുകയും ചെയ്യുന്നത് ഇവരുടെ രീതിയാണ്. നിരവധി പേർക്ക് ഇങ്ങിനെ പണം നഷ്ടപ്പെടുന്നു.
സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുത്.
ബാങ്ക് അക്കൗണ്ട്, കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എ.ടി.എം പിൻ നമ്പറുകൾ, സി.സി.വി നമ്പറുകൾ വാട്സാപ്പിലൂടെ പങ്ക് വെക്കരുത്. ബാങ്ക് ജീവനക്കാർ ഒരിക്കലും ഈ വിവരങ്ങൾ ആവശ്യപ്പെടില്ല.
സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പൊതു ജനങ്ങൾക്ക് https://ecrimehub.gov.ae/ar എന്ന ലിങ്ക് വഴി ദുബൈ പോലീസിനെ അറിയിക്കാം.
