യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസ്സഡർ ചുമതലയേറ്റു
അബുദാബി: യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസ്സഡറായി ഡോ. ദീപക് മിത്തൽ ചുമതലയേറ്റു. 1998ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന ഡോ. ദീപക് ഇന്നലെ അബുദാബി ഇന്ത്യൻ എംബസ്സിയിലെത്തി മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടറാ യും പിന്നീട് അഡീഷണൽ സെക്രട്ടറിയായും രണ്ട് തവണ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നേരത്തെ ഖത്തറിൽ ഇന്ത്യൻ അംബാസഡറായിരുന്നു.
