ശൈത്യം പ്രതിരോധിക്കാൻ സഹായവുമായി ഷാര്‍ജ ചാരിറ്റി
ഷാർജ: ശൈത്യ കാലത്തിന് മുമ്പ് കാൽ ലക്ഷം കുടുംബങ്ങൾക്ക് ചൂട് വസ്ത്രങ്ങളും പുതപ്പുകളും മറ്റു ഐപകരണങ്ങളും നൽകുന്നതിന് ഷാർജ ചാരിറ്റി ഇൻറർനാഷണൽ (എസ്.സി.ഐ) പദ്ധതി തയ്യാറാക്കി.
ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലായി കഠിനമായ ശൈത്യകാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന 25,000-ത്തിലധികം ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. യു.എ.ഇക്ക് പുറത്ത് 'ഊഷ്മളമായ ശൈത്യകാലം 2025' എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ.
ഒമ്പത് രാജ്യങ്ങളിലേക്കാണ് സഹായം എത്തിക്കുക. ജോർദാൻ, അൽബേനിയ, കൊസോവോ, ബംഗ്ലാദേശ്, താജിക്കിസ്ഥാൻ, ഈജിപ്ത്, കിർഗിസ്ഥാൻ, ബോസ്നിയ, ഹെർസഗോവിന, നൈജർ എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ശൈത്യകാല ദുരിതാശ്വാസം എത്തിക്കുന്നതിനാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. മഞ്ഞു കാലത്ത് ചൂട്, സുരക്ഷ, സുഖം എന്നിവ ഉറപ്പാക്കാൻ, കടുത്ത തണുപ്പ് നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള അധിക അടിയന്തര സഹായങ്ങൾക്കൊപ്പം, പുതപ്പുകൾ, ഹീറ്ററുകൾ, ശൈത്യകാല വസ്ത്രങ്ങൾ, ഭക്ഷണ പാഴ്സലുകൾ, ചൂടാക്കൽ സാമഗ്രികൾ എന്നിവയും സഹായത്തിൽ ഉൾപ്പെടും.