കാഞ്ഞങ്ങട് മുസ്ലിം യതീം ഖാന ഹോസ്റ്റൽ നവീകരിച്ചു
കാഞ്ഞങ്ങട് മുസ്ലിം
യതീം ഖാന ഹോസ്റ്റൽ നവീകരിച്ചു
കാഞ്ഞങ്ങട് മുസ്ലിം യത്തിംഖാനയുടെ നവീകരിച്ച ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഹോസ്റ്റലിന്റെ ഉദ്ഘാടനം സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ ഡോ. അബൂബക്കർ കുറ്റിക്കോൽ നിർവ്വഹിച്ചു. അനാഥമക്കൾക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങളും വിദ്യഭ്യാസവും നൽകി അവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി. യതീം ഖാനക്ക് 40 കിലോ വാട്ട് സോളാർ പാനൽ നിർമ്മിച്ച് നൽകുമെന്ന്
ഹോസ്റ്റൽ സന്ദർശിച്ച
യു.എ.ഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ് സംരംഭമായ സിംകോ ഗ്രൂപ്പ് ചെയർമാൻ ഫ്രൂട്ട് നാസർ പ്രഖ്യാപിച്ചു.
ചടങ്ങിൽ വെച്ച് എം.എസ്.എസ് വനിത വിങ് യതീം ഖാനക്ക് നൽകുന്ന സാമ്പത്തിക സഹായം ട്രഷറർ സി.കെ റഹ്മത്തുള്ളയ്ക്ക് കൈമാറി.
