വർണ്ണാലങ്കൃതം, കരിമരുന്ന് പ്രയോഗംദുബൈയിലും ദീപാവലി ആഘോഷം

വർണ്ണാലങ്കൃതം, കരിമരുന്ന് പ്രയോഗം
ദുബൈയിലും ദീപാവലി ആഘോഷം
ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷിച്ചു. താമസയിടങ്ങളോട് ചേർന്നും മറ്റും ഒത്തു കൂടിയവർ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം മധുരതരമാക്കി. ദീപാവലി പ്രമാണിച്ച് ജീവനക്കാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി ഉത്തരേന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളിൽ. ബർദുബൈ, മൻക്കൂൽ, ഷാര്‍ജയിലെ അബു ഷഗാറ ഭാഗങ്ങളിൽ താമസ കേന്ദ്രങ്ങൾ വർണ്ണാലങ്കൃതമാക്കി നിരവധി ഇന്ത്യൻ കുടുംബങ്ങൾ.