വാഹന അപകടം; നവ ദമ്പതികൾ മരിച്ചു

മലപ്പുറം: മലപ്പുറം ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

ഏഴു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. അപകട സ്ഥലത്ത് നിന്നും ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.