വനിത ലോക കപ്പ് ക്രിക്കറ്റ്; ഓസീസിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ
മുംബൈ: ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് അട്ടിമറിച്ച് ഇന്ത്യ ഏകദിന വനിത ക്രിക്കറ്റ് ലോക കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.5 ഓവറിൽ 338 റൺസെടുത്തു. ഇന്ത്യ 9 പന്തുകളും 5 വിക്കറ്റുകളും ബാക്കി നിൽക്കെ വിജയ റണ്ണിലേക്ക് ഓടിയെത്തി. സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസ് (127 നോട്ടൗട്ട്), അർദ്ധസെഞ്ച്വറി നേടിയ ക്യാപ്ടൻ ഹർമൻപ്രീത് (89) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യൻ ടീമിന് ചേസിംഗ് ജയം സമ്മാനിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
