'കാസർക്കോഡിനായി കണ്ണ് തുറക്കണം' കേന്ദ്ര ആരോഗ്യ മന്ത്രിയോട് എം.പി

കാസർക്കോഡ്: ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം അഭ്യർത്ഥിച്ച് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദയെ കണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ചർച്ച നടത്തി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിവേദനങ്ങളും പുതിയ പ്രൊപ്പോസലുകളും സമർപ്പിച്ചു.

ഇത് സംബന്ധിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഫൈസ് ബുക്ക് പോസ്റ്റ്: 
കേന്ദ്ര സംസ്ഥാന സർക്കാരുകൾ വടക്കെ മലബാറിനോട് വിശിഷ്യാ കാസർക്കോഡ് ജില്ലയുടെ ആരോഗ്യ മേഖലയോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ജെപി നദ്ദയെ കണ്ടു ചർച്ച നടത്തി. 
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ കൂടിയായതിനാൽ ഡൽഹിയിൽ നടന്ന യോഗത്തിനെത്തിയപ്പോഴാണ് കേന്ദ്ര മന്ത്രിയെ കണ്ട് ചർച്ച നടത്തിയത് . എയിംസ് കാസർക്കോഡ് ജില്ലയിൽ സ്ഥാപിക്കുക, ദുരന്ത മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സജ്ജമാക്കുന്ന ആശുപത്രി പദ്ധതിയായ ആരോഗ്യമിത്ര ഭീഷ്മ_ക്യൂബ് അനുവദിക്കുക, പരിയാരം മെഡിക്കൽ കോളേജിൽ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കേണ്ടുന്ന പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ യോഗത്തിൽ ഉന്നയിച്ചതും മന്ത്രിയെ കണ്ടു നിവേദനം നൽകിയതുമായ പ്രധാന വിഷയങ്ങൾ ഇവയാണ്.
 
ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്റെ (IDSP) ഡാറ്റ പ്രകാരം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മമ്പ്സ് കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
 യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ MMR വാക്സിൻ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു . 
2025 ഓഗസ്റ്റ് 31ന് ഇന്ത്യ ഗവൺമെന്റ് ലോകാരോഗ്യ സംഘടനയുടെ കോഴിക്കോട്ടെ NPSP യൂണിറ്റ് നിർത്തലാക്കി . ഈ അടച്ചുപൂട്ടൽ കേരളത്തിലെ വടക്കൻ ജില്ലകളിലെ വാക്സിൻ തടയാവുന്ന രോഗങ്ങളുടെ (വിതരണത്തെ സാരമായി ബാധിക്കുയും രോഗ ബാധ തടയുന്നതിന് പ്രതികൂലമായി ബാധിച്ചതായി യോഗത്തിൽ ചൂണ്ടി കാണിച്ചു .
കേരളത്തിൽ, ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള അടിസ്ഥാന സൗകര്യ പരിപാലന പദ്ധതികൾക്കുള്ള , 41350.29 ലക്ഷം രൂപയിൽ ഇതുവരെ 22616.20 ലക്ഷം രൂപ ലഭിച്ചു, 18734.09 ലക്ഷം രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട് ആയതു ഉടനടി ലഭ്യമാക്കണം .

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നാല് സ്ഥലങ്ങളെ കൂടാതെ എയിംസ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യവും എല്ലാം കൊണ്ടും അനിവാര്യവുമായ കാസർക്കോഡ് എയിംസ് വരണമെന്ന് വലിയ ആവശ്യം ഉയർന്നിട്ടുണ്ട്. കാസർക്കോഡിനെ പ്രൊപ്പോസൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേരളത്തോട് ആവശ്യപ്പെടുക തന്നെ വേണമെന്നും എയിംസ് കാസർക്കോഡ് തന്നെ സ്ഥാപിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യമാണെന്നു യോഗത്തിൽ പറഞ്ഞു. മാത്രമല്ല പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് അസൗകര്യത്താൽ വീർപ്പുമുട്ടുകയാണ് , ദേശീയ പാതയോരത്തുള്ള ഇന്ത്യയിലെതന്നെ ഏക സർക്കാർ മെഡിക്കൽ കോളേജ് ആണ് പരിയാരം എന്നിരിക്കെ കേന്ദ്ര സ്പോൺസർഷിപ്പ് ചെയ്ത പദ്ധതി പ്രകാരം NELS സ്കിൽ ലാബ് -നാഷണൽ എമർജൻസി ലൈഫ് സപ്പോർട്ട് സ്കിൽ ലാബ്) , മെഡിക്കൽ പിജി സീറ്റ് വർദ്ധനവ് , ടെർഷ്യറി കെയർ കാൻസർ സെന്റർ പുതുതായി PMSSY ബ്ലോക്ക് , ആരോഗ്യ മേഖലയിലെ സുപ്രധാന കാൽവെപ്പായ പ്രകൃതി ദുരന്ത സ്ഥലത്തുസജ്ജീകരിച്ച സാധിക്കുന്ന ഭീഷ്മ ക്യൂബ് എന്നിവയാണ് പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ അടിയന്തിര ആവശ്യങ്ങളായി കേന്ദ്ര സർക്കാരിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.  

ആഗോള ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ വിപ്ലവകരമായ ഒരു സംരംഭമാണ് ആരോഗ്യ മൈത്രി ഭീഷ്മ ക്യൂബ്.
 ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളായ 3 പ്രധാന പ്രതിരോധ സ്ഥാപനങ്ങൾ/കേന്ദ്രങ്ങൾ നേവൽ ബേസ് ഏഴിമല, പയ്യന്നൂർ, പെരിങ്ങോം, പയ്യന്നൂരിലെ സിആർപിഎഫ് ക്യാമ്പ് &
-കണ്ണൂരിലെ പാരാ മിലിട്ടറി ക്യാമ്പ് (ഡിഎസ്‌സി) കൂടാതെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മഞ്ചേശ്വരം മുതൽ കണ്ണപുരം വരെയുള്ള 10 ലധികം റെയിൽവേ സ്റ്റേഷനുകൾ
മംഗലാപുരം മുതൽ അഴീക്കൽ വരെയുള്ള തുറമുഖം ഏകദേശം 130 കിലോമീറ്റർ തീരദേശ പ്രദേശം വെള്ളപ്പൊക്ക സാധ്യതയുള്ള മണ്ണിടിച്ചിലിന് സാധ്യതയുള്ള ഏകദേശം 200 കിലോമീറ്റർ കുന്നിൻ പ്രദേശങ്ങൾ ഉൾപ്പെട്ട മലയോര മേഖല സർക്കാർ മേഖലയിലെ 2 മെഡിക്കൽ കോളേജ് ആശുപത്രികൾ,തുടങ്ങിയ നിരവധി അനുകൂല ഘടകങ്ങൾ ഉള്ളതിനാൽ എന്ത് കൊണ്ടും ഭീഷ്മ ക്യൂബ് ആശുപത്രി കാസർക്കോഡ് മണ്ഡലത്തിൽ അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടുകയും കേന്ദ്ര ആരോഗ്യ മാന്തിക്കു നേരിട്ട് പ്രൊപോസൽ കൈമാറുകയും ചെയ്തു  

ആയുഷ്മാൻ ഭാരത് - പിഎം-ജെഎവൈ ആരോഗ്യ ഉറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാനമായ നിർദ്ദേശങ്ങൾ കൂടി എംപി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചു അവയിൽ പ്രധാനപ്പെട്ടവ ഇതാണ്- 
പിഎം ജെഎവൈ പദ്ധതിയുടെ ഗുണഭോക്തൃ പോർട്ടൽ പരിഷ്കരിച്ചപ്പോൾ, മുമ്പ് പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ച നിരവധി ആളുകൾ അവരുടെ SECC ഡാറ്റ പ്രകാരമുള്ള പദ്ധതിയിൽ ഉൾപ്പെടാനുള്ള യോഗ്യത ഒഴിവാക്കിയിട്ടുണ്ട് . അവരെ വീണ്ടും ഉൾപ്പെടുത്തുക. ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ, സഹായികൾ എന്നിവരെ ഉൾപ്പെടുത്തി ASHA, AWW AWH എന്നീ വിഭാഗങ്ങൾ രൂപീകരിച്ചപ്പോൾ, അവരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ നിലവിലുള്ള പോർട്ടലിൽ നിന്ന് ഒഴിവാക്കി. അവരെ ഉൾപ്പെടുതാൻ നടപടി സ്വീകരിക്കണം. പദ്ധതിയുടെ കുടുംബങ്ങൾക്കുള്ള പ്രീമിയം 1050 രൂപയിൽ നിന്ന് സമയബന്ധിതമായി പരിഷ്കരിക്കുക. HBP പാക്കേജ് സമയബന്ധിതമായി പരിഷ്കരിക്കുകയും സംസ്ഥാനങ്ങളുടെ നിലവിലുള്ള ക്വാട്ടയിൽ മാറ്റം വരുത്തുകയും പുതിയ യോഗ്യരായ കുടുംബങ്ങളെ ചേർക്കാൻ അനുവദിക്കുകയും ചെയ്യുക., 70 വയസ്സിന് മുകളിലുള്ളവർക്ക് വായോ വന്ദന കാർഡുകൾക്കുള്ള യഥാർത്ഥ ചികിത്സാ ചെലവിന്റെ 60% കേന്ദ്ര ഫണ്ടായി നൽകുക., BPL വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും എം-പാനൽ ചെയ്ത ആശുപത്രികളിൽ പുതിയ കാർഡും ചികിത്സാ ഫണ്ടും യഥാസമയം ലഭിക്കാൻ അവസരം നൽകുക. എല്ലാ ആശുപത്രികളിലും പദ്ധതിക്കായി പ്രത്യേക കിടക്കകൾ അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് PMJAY ആരോഗ്യ രക്ഷ പദ്ധതിയുമായി സമർപ്പിച്ച പ്രധാന ആവശ്യങ്ങൾ . 
W
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസർകോഡ്, ആരോഗ്യ മേഖലയിൽ സ്പെഷ്യലിസ്റ്റുകൾ, രോഗനിർണയ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നു. ഈ കാര്യങ്ങൾ കാണിച്ചു സംസ്ഥാന സർക്കാരിനെ സമീപിക്കാറുണ്ടെങ്കിലും ഇപ്പോഴും കാസർക്കോഡിനോട് എന്നും സംസ്ഥാന സർക്കാരിന് ചിറ്റമ്മ നയമാണെന്നും അത് കൊണ്ടാണ് കാസർക്കോടിന്റെ ആരോഗ്യ മേഖലയുടെ വികസനം സാധ്യമാക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയും പുതിയ പദ്ധതികളും ഫണ്ടും അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നു കൂടി ആവശ്യപ്പെട്ടു. 
വളരെയധികം കഷ്ടതകളെനുഭവിക്കുന്ന സാധാരണക്കാർ ഒരുപാടുള്ള പ്രദേശമാണ് കാസർക്കോഡ് അവിടുത്തെ ആരോഗ്യ മേഖലയിൽ നിരവധിയായ പ്രധാന പ്രശ്നങ്ങൾ ഉണ്ട് അവ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്, പക്ഷേ സംസ്ഥാന സർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നു എന്നല്ലാതെ നിർഭാഗ്യവശാൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിയോട് യോഗത്തിൽ പറഞ്ഞു ഇവയിൽ പ്രധാനപ്പെട്ടവ ഇതാണ് 
-കാസർക്കോഡ് ജില്ലയിൽ ഡെലിവറി (പ്രസവം) പോയിന്റുകളുടെയും മാതൃ ആരോഗ്യ സേവനങ്ങളുടെയും അപര്യാപ്തത വളരെയധികമാണ് , ആവശ്യത്തിനു ട്രോമാ സർജിക്കൽ കെയർ കേന്ദ്രങ്ങൾ ഇല്ല , രോഗ നിർണ്ണയ, ഇമേജിംഗ് സൗകര്യങ്ങൾ , പ്രധാന അടിസ്ഥാന സൗകര്യം, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രശ്നം തെക്കൻ ജില്ലകളെ അപേക്ഷിച്ചു ആരോഗ്യ മേഖലയിൽ പകുതി ജീവനക്കാർ മാത്രമേ ഇവിടെ നിലവിൽ ഉളളൂ എന്നാൽ ആവശ്യം കൂടുതലുമാണ് എംപി പറഞ്ഞു കാസർക്കോഡിന ജില്ലയിൽ നബാർഡ് കെട്ടിട നിർമ്മാണം 9 വർഷമായി തീർപ്പാക്കായിട്ടില്ല മാസ്റ്റർ പ്ലാൻ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.സൂപ്പർ-സ്പെഷ്യാലിറ്റി സേവനങ്ങൾ ഇല്ലാത്ത കാസർക്കോഡിലെ സർക്കാർ മേഖലയിലെ മോശം അവസ്ഥ യോഗത്തിൽ എംപി തുറന്നു കാട്ടുകയായിരുന്നു. നെഫ്രോളജി, ന്യൂറോ സർജറി എന്നിവയിൽ സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികകളോടെ കൺസൾട്ടന്റ് തസ്തികകൾ സൃഷ്ടിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത് ഈ കാര്യത്തിൽ ഞാൻ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്. എല്ലാ ആവശ്യങ്ങളും അനുഭാവ പൂർവ്വം കേട്ട കേന്ദ്ര ആരോഗ്യ മന്ത്രിയിൽ നിന്നും ഏറ്റവും ഫലപ്രദമായതും ഉടനടിയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്. ഈ കാര്യത്തിൽ ചിറ്റമ്മ നയം അവസാനിപ്പിച്ചു കേരള സർക്കാരും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാരിനോടും കാസർക്കോഡ് എം.പി എന്ന നിലയിൽ ശക്തമായി ആവശ്യപ്പെടുന്നു.