ഷാർജയിൽ പുതിയ IO ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലേക്ക്

ഷാർജയിൽ പുതിയ IO ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലേക്ക്
ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) പൊതു ഗതാഗത സേവനത്തിന് അടുത്ത മാസം പത്ത് പുതിയ ഇലക്ട്രിക് ബസുകൾ കൂടി റോഡിലിറക്കും.  ഇതോടെ എസ്.ആർ.ടി.എയുടെ ഇലക്ട്രിക് ബസുകളുടെ എണ്ണം 20 ആയി ഉയരും.

എമിറേറ്റിലെ സുസ്ഥിര ഗതാഗതത്തിനും ഗതാഗത ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിക്കുന്നത്.

ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന പരമ്പരാഗത ഗതാഗതത്തെ ആശ്രയിക്കുന്നത് കുറക്കുക, കാർബൺ പ്രസരണം ലഘൂകരിക്കുക തുടങ്ങിയവും ഇലക്ട്രിക് ബസുകളുടെ പ്രത്യേകതയാണ്. അന്തരീക്ഷ വായു ഗുണനിലവാരം മെച്ചപ്പെടുത്താനും ഇലക്ട്രിക്-സ്മാർട്ട് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര സുസ്ഥിര ഗതാഗത നയത്തിന്‍റെ ഭാഗം കൂടിയാണിതെന്ന് എസ്.ആർ.ടി.എ ചെയർമാൻ എഞ്ചി.യൂസഫ് ഖമീസ് അൽ ഉത്മാനി വ്യക്തമാക്കി.