വാട്‌സാപ്പിൽ അപമാനകരമായ സന്ദേശം: അബുദാബി കോടതി സ്ത്രീക്ക് 10,000 ദിർഹം പിഴ ചുമത്തി.
വാട്സാപ്പില്‍ മാനഹാനി വരുത്തുന്ന സന്ദേശം അയച്ച കുറ്റത്തിന് പ്രതിയായ സ്ത്രീക്ക് 10,000 ദിര്‍ഹം പിഴ വിധിച്ച് അബുദാബി കോടതി. പരാതി നല്‍കിയതും സ്ത്രീയാണ്. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി.
അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള കോടതിയാണ് വിചാരണ നടത്തിയതും വിധി പുറപ്പെടുവിച്ചതും. പരാതിക്കാരിയായ സ്ത്രീയെ ബന്ധപ്പെടുകയും അപമാനിക്കുകയും വാട്ട്‌സാപ്പ് വഴി മാനഹാനി വരുത്തുന്ന സന്ദേശം അയയ്ക്കുകയും ചെയ്തതിനാണ് ശിക്ഷ നടപടി.
